ഇംഫാല്‍: മണിപ്പൂരില്‍ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 24 ശനിയാഴ്ച മൂന്നിന് ഡല്‍ഹിയില്‍ വച്ചാണ് യോഗം.
മണിപ്പൂരില്‍ കലാപം തുടങ്ങി അമ്പത് ദിവസം പിന്നിടുമ്പോഴാണ് കേന്ദ്ര നീക്കം. പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഒളിച്ചോടിയ ശേഷം സര്‍വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചോദിച്ചു. യോഗം നടക്കേണ്ടത് ഡല്‍ഹിയില്‍ അല്ല മണിപ്പൂരില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പലയിടത്തും അക്രമം രൂക്ഷമായി തുടരുകയാണ്. രാവിലെ ഇംഫാല്‍ വെസ്റ്റിലെ എന്‍ ബോല്ജാംഗില് അക്രമികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. അക്രമത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
ഇവരുടെ കൈയില്‍നിന്ന് മെഷീന് ഗണ്‍ അടക്കമുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. ബിഷ്ണുപൂരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്ത് കഴിഞ്ഞ മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഇതുവരെ 100ല്‍ അധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. അമ്പതിനായിരത്തോളം ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായെന്നാണ് കണക്ക്.