+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വര്‍ണം മോഷ്ടിച്ചെന്ന് സംശയം; യുപിയില്‍ യുവതിയെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി

ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിയായ സാമിന(23) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കള്‍ കൂടിയായ രമേഷ്ഹീന ദമ്പതികളാണ് ക്രൂരകൃത്
സ്വര്‍ണം മോഷ്ടിച്ചെന്ന് സംശയം; യുപിയില്‍ യുവതിയെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിയായ സാമിന(23) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കള്‍ കൂടിയായ രമേഷ്-ഹീന ദമ്പതികളാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ഇരുമ്പുവടികൊണ്ട് മര്‍ദിച്ചും ബ്ലേഡ് കൊണ്ട് ശരീരത്തില്‍ വരഞ്ഞും അതിക്രൂരമായിട്ടായിരുന്നു കൊലപാതകം. ഈ സമയത്ത് യുവതിയുടെ കരച്ചില്‍ വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു.

രണ്ട് ദിവസമായി വീട്ടില്‍നിന്ന് നിര്‍ത്താതെ പാട്ട് കേള്‍ക്കുന്നത് തുടര്‍ന്നതോടെ അയല്‍ക്കാര്‍ സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ദമ്പതികള്‍ ക്ഷണിച്ചപ്രകാരം ഇവരുടെ മകന്‍റെ ജന്മദിനാഘോഷചടങ്ങില്‍ പങ്കെടുക്കാന്‍ യുവതി വീട്ടിലെത്തിയിരുന്നു. പാര്‍ട്ടിക്കിടെ അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍നിന്നും കാണാതായി.

ഇത് മോഷ്ടിച്ചത് സാമിനയാണെന്ന് പറഞ്ഞ് ദമ്പതികളും ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. കുറ്റസമ്മതം നടത്താനാണ് ബ്ലേഡ് കൊണ്ട് ഇവരുടെ ശരീരത്തില്‍ വരഞ്ഞതെന്ന് പോലീസ് പറഞ്ഞു.

യുവതി മരിച്ചതോടെ പ്രതികള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
More in Latest News :