+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ബം​ഗാ​ൾ മു​ൻ മു​ഖ്യ​ന്‍റെ മ​ക​ൾ

കോ​ൽ​ക്ക​ത്ത: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​ബ് ഭ​ട്ടാ​ചാ​ര്യ​യു​ടെ മ​ക​ൾ സു​ചേ​ത​ന
ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ബം​ഗാ​ൾ മു​ൻ മു​ഖ്യ​ന്‍റെ മ​ക​ൾ
കോ​ൽ​ക്ക​ത്ത: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​ബ് ഭ​ട്ടാ​ചാ​ര്യ​യു​ടെ മ​ക​ൾ സു​ചേ​ത​ന ഭ​ട്ടാ​ചാ​ര്യ.

കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന എ​ൽ​ജി​ബി​ടി​ക്യു​ഐ+ സിം​പോ​സി​യ​ത്തി​ൽ സു​ചേ​ത​ന ഈ​യി​ടെ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് താ​ൻ ഒ​രു ട്രാ​ൻ​സ് മാ​ൻ ആ​ണെ​ന്ന് സു​ചേ​ത​ന വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും സു​ചേ​ത​ന അ​റി​യി​ച്ചു.

41-കാ​രി​യാ​യ സു​ചേ​ത​ന ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വേ​ണ്ടി​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​മ്പു​ള്ള കൗ​ൺ​സി​ലിം​ഗ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.

ത​ന്‍റെ ആ​ഗ്ര​ഹ​ത്തെ​പ്പ​റ്റി പി​താ​വി​ന് അ​റി​യാ​മെ​ന്നും അ​തി​നാ​ൽ കു​ടും​ബ​ത്തി​ൽ നി​ന്ന് എ​തി​ർ​പ്പു​ണ്ടാ​കി​ല്ലെ​ന്നും സു​ചേ​ത​ന പ​റ​ഞ്ഞു. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ത​ന്‍റെ പേ​ര് സു​ചേ​ത​ൻ എ​ന്നാ​യി​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.
More in Latest News :