+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ലോ​റി കു​ടു​ങ്ങി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ടോ​റ​സ് ലോ​റി കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. എ​ട്ടാം വ​ള​വി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്. മൂ​ന
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ലോ​റി കു​ടു​ങ്ങി
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ടോ​റ​സ് ലോ​റി കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. എ​ട്ടാം വ​ള​വി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്. മൂ​ന്ന് മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.

ലോ​റി കു​ടു​ങ്ങി​യ​തോ​ടെ ചു​രം റോ​ഡി​ൽ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ലാ​യി. പോ​ലീ​സും സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ണ്‍​വേ ആ​യി ക​ട​ത്തി​വി​ട്ടു. എ​ട്ടോ​ടെ ലോ​റി മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം നി​ത്യ സം​ഭ​വ​മാ​ണ്. ലീ​ഫ് പൊ​ട്ടി​യും സ്റ്റി​യ​റിം​ഗ് കു​ടു​ങ്ങി​യും ച​ര​ക്കു​ലോ​റി​ക​ള്‍ കേ​ടാ​വു​ന്ന സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

മെ​ട്ട ട​യ​റു​മാ​യി വ​രു​ന്ന ച​ര​ക്കു​ലോ​റി​ക​ള്‍ ട​യ​ര്‍ പൊ​ട്ടി കു​ടു​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ട്. പ​ല​പ്പോ​ഴും ക്ര​യി​ന്‍ എ​ത്തി​ച്ച് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
More in Latest News :