+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം: ഉത്തരവ് നീട്ടി

തിരുവനന്തപുരം: കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവിന്‍റെ കാലാവധി നീട്ടി. 2022 മേയ് 28ലെ ഉത്തരവിന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാന
മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം: ഉത്തരവ് നീട്ടി
തിരുവനന്തപുരം: കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവിന്‍റെ കാലാവധി നീട്ടി. 2022 മേയ് 28ലെ ഉത്തരവിന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ ആറ് മാസത്തേക്ക് അനുമതി നൽകി ആദ്യം ഉത്തരവിറക്കിയത് 2020 മേയ് 18നാണ്. ഇത് ആറ് മാസവും പിന്നീട് ഒരു വർഷവും കൂടി നീട്ടി നൽകിയിരുന്നു.

ജനവാസ മേഖലകളിൽ മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെയാണ് ഇത്തരത്തിൽ കൊല്ലാൻ സാധിക്കുക. പൊതുജനങ്ങളുടെ പരാതിയിൽ വൈൽഡ് ലൈഫ് വാർഡന് ഇതു സംബന്ധിച്ച തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.
More in Latest News :