ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയായി. ചെന്നൈ കാവേരി ആശുപത്രിയില്‍ പുലര്‍ച്ചെ നാലോടെയാണ് ആരംഭിച്ച ശസ്ത്രക്രിയ ആറുമണിക്കൂര്‍ നീണ്ടു.
നാല് ബൈപ്പാസ് ഗ്രാഫ്റ്റുകള്‍ സ്ഥാപിച്ചതായാണ് വിവരം. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി മെഡിക്കല്‍ ബുളറ്റിന് അറിയിച്ചു.
അതിനിടെ, മന്ത്രി സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ ഇഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടുത്തമാസം നാലിന് പരിഗണിക്കും.
വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി വിഷയം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം. ഇഡിക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്.