+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പുരോഗമിക്കുന്നു

ചെ​ന്നൈ: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പുരോഗമിക്കുന്നു. ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​
സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പുരോഗമിക്കുന്നു
ചെ​ന്നൈ: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പുരോഗമിക്കുന്നു. ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​ത്. മ​റ്റ് പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ല​ങ്കി​ല്‍ മൂ​ന്ന് മു​ത​ല്‍ ആ​റ് മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തീ​ക​രി​ക്കും.

ഇ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തി​രേ ഇ​ഡി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. രോ​ഗം അ​ഭി​ന​യ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം.

ഇ​ഡി ത​മി​ഴ്‌​നാ​ട്ടി​ലെ മു​ഴു​വ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ​യും സ​ത്യ​സ​ന്ധ​ത​യെ ചോ​ദ്യം​ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി എം.​സു​ബ്ര​ഹ്മ​ണ്യ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ഡി​യു​ടെ ഹ​ര്‍​ജി​യ്ക്കെ​തി​രേ സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഭാ​ര്യ എ​സ്.​മേ​ഘ​ല ന​ല്‍​കി​യ ത​ട​സ ഹ​ര്‍​ജി​യും സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​ഡി​യു​ടെ വാ​ദം കേ​ള്‍​ക്കു​ന്ന​തി​ന് മു​ന്‍​പ് തന്‍റെ ഭാ​ഗം കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് മേ​ഘ​ല​യു​ടെ ആ​വ​ശ്യം.

അ​തി​നി​ടെ, സെ​ന്തി​ല്‍ ബാ​ലാ​ജി​യെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ണ്ണാ ഡി എംകെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​ന​മു​ണ്ട്.
More in Latest News :