+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​സി വ​ന്നേ​നേം, ക​ളി​ച്ചേ​നേം; കാ​ശി​ല്ലെ​ന്ന് ഇ​ന്ത്യ

മും​ബൈ: ഫി​ഫ ലോ​ക ചാ​ന്പ്യന്മാരാ​യ ല​യ​ണ​ൽ മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ചെ​ങ്കി​ലും വേ​ണ്ടെ​ന്നു​വ​ച്ച് എ​ഐ​എ​ഫ്എ​ഫ് (ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ). സ
മെ​സി വ​ന്നേ​നേം, ക​ളി​ച്ചേ​നേം; കാ​ശി​ല്ലെ​ന്ന് ഇ​ന്ത്യ
മും​ബൈ: ഫി​ഫ ലോ​ക ചാ​ന്പ്യന്മാരാ​യ ല​യ​ണ​ൽ മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ചെ​ങ്കി​ലും വേ​ണ്ടെ​ന്നു​വ​ച്ച് എ​ഐ​എ​ഫ്എ​ഫ് (ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ). സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ നേ​രി​ട്ട് കാ​ണാ​നു​ള്ള അവസരമാണ് ഇന്ത്യൻ ആരാധകർക്ക് നഷ്ടമായത്.

അ​ർ​ജ​ന്‍റീ​ന ടീം ​എ​ത്തു​ന്പോ​ഴു​ള്ള അ​തി​ഭീ​മ​മാ​യ സാ​ന്പ​ത്തി​ക ചെ​ല​വ് താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഈ ​നീ​ക്കം ഫ​ലം​കാ​ണാ​തെ​വ​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. എ​ഐ​എ​ഫ്എ​ഫ് സെ​ക്ര​ട്ട​റി ഷാ​ജി പ്ര​ഭാ​ക​ര​നാ​ണ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ല​മാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തോ​ട് മു​ഖം​തി​രി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​ൻ പ​ര്യ​ട​നം ന​ട​ത്താ​ൻ അ​ർ​ജ​ന്‍റീ​ന എ​ഫ്എ താ​ത്പ​ര്യ​മ​റി​യി​ച്ച് എ​ഐ​എ​ഫ്എ​ഫി​നെ സ​മീ​പി​ച്ചി​രു​ന്നു. അ​ർ​ജ​ന്‍റീ​ന​യു​ടെ വ​ര​വി​ന് 35 കോ​ടി രൂ​പ മു​ട​ക്ക് വ​രു​മെ​ന്ന​തി​നാ​ലാ​ണ് വേ​ണ്ടെ​ന്നു​വ​ച്ച​ത്. ഈ ​മാ​സം ചൈ​ന​യി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും അർജന്‍റീന രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു.
More in Latest News :