+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമിതാക്കളെ കൊന്ന് ചമ്പൽ നദിയിൽ താഴ്ത്തി, മുതലകൾ നിറഞ്ഞ മേഖലയിൽ തിരച്ചിൽ

ഭോപ്പാൽ: കമിതാക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കല്ല് കെട്ടി ചന്പൽ നദിയിൽ താഴ്ത്തി. യുവതിയുടെ കുടുംബമാണ് ദുരഭിമാനത്തിന്‍റെ പേരിൽ അതിക്രൂര കൊലപാതകം നടത്തിയത്. മധ്യപ്രദേശിൽ മൊറേന ജില്ലയിലാണ
കമിതാക്കളെ കൊന്ന് ചമ്പൽ നദിയിൽ താഴ്ത്തി, മുതലകൾ നിറഞ്ഞ മേഖലയിൽ തിരച്ചിൽ
ഭോപ്പാൽ: കമിതാക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കല്ല് കെട്ടി ചന്പൽ നദിയിൽ താഴ്ത്തി. യുവതിയുടെ കുടുംബമാണ് ദുരഭിമാനത്തിന്‍റെ പേരിൽ അതിക്രൂര കൊലപാതകം നടത്തിയത്. മധ്യപ്രദേശിൽ മൊറേന ജില്ലയിലാണ് സംഭവം.

രത്തൻബസായി സ്വദേശിയായ ശിവാനി തോമർ (18), സമീപ ഗ്രാമത്തിലെ രാധേംശ്യാം തോമർ (21) എന്നിവരെയാണ് ശിവാനിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ഇരുവരെയും കാണാനില്ലാത്തതിനെ തുടർന്ന് യുവാവിന്‍റെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

ജൂൺ മൂന്നിനാണ് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹങ്ങൾ കല്ലുകെട്ടി ചമ്പൽ നദയിൽ താഴ്ത്തി. നിരവധി മുതലകളും ചീങ്കണ്ണികളുമുള്ള പ്രദേശത്താണ് പ്രതികള്‍ മൃതദേഹം തള്ളിയത്. മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു.
More in Latest News :