കൊച്ചി: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവര്‍ക്കും എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്ന് കമ്മീഷന് വ്യക്തമാക്കി.
ഭരണഘടന അനുവദിച്ച് നല്കിയ മതസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടുകൊണ്ടാണ് കര്‍ണാടകയില്‍ നിയമം നടപ്പിലാക്കിയത്. നിക്ഷിപ്ത താല്പര്യങ്ങളോടെ തയാറാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പലപ്പോഴും ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള പീഡനമായി മാറുകയാണ്.
ഉത്തരേന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ഈ നിയമത്തിന്റെ പേരില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവിടെ നൂറ്റാണ്ടുകളായി നടത്തിവരുന്ന സേവനങ്ങളെപ്പോലും ദുര്‍വ്യാഖ്യാനംചെയ്ത് മതപരിവര്‍ത്തനമെന്ന് മുദ്രകുത്തി വൈദികരെയും സന്യസ്തരെയും അറസ്റ്റു ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്.
ഇത്തരം സംഭവവികാസങ്ങള്‍ കര്‍ണാടകയില്‍ ആവര്‍ത്തിക്കുമെന്ന ഭീതി ഒഴിവായത് ആശ്വാസകരമാണെന്നും കമ്മീഷന് അറിയിച്ചു. കര്‍ണാടക മാതൃക സ്വീകരിച്ച് ഈ നിയമം നിലവിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇത് പിന്‍വലിക്കാന്‍ തയാറാകണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.