+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ടി​ക്ക​ട​ന്നു; ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി ശ്രീ​ശ​ങ്ക​ർ

ഭു​വ​നേ​ശ്വ​ർ: മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി. ഇ​ന്‍റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ലോം​ഗ്ജം​പി​ൽ 8.41 മീ
ചാ​ടി​ക്ക​ട​ന്നു; ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി ശ്രീ​ശ​ങ്ക​ർ
ഭു​വ​നേ​ശ്വ​ർ: മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി. ഇ​ന്‍റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ലോം​ഗ്ജം​പി​ൽ 8.41 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ശ്രീ​ശ​ങ്ക​റി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

ആ​ദ്യ ചാ​ട്ട​ത്തി​ൽ ത​ന്നെ ശ്രീ 8.41 ​മീ​റ്റ​ർ ക​ട​ന്നു. ബു​ഡാ​പെ​സ്റ്റി​ൽ ന​ട​ക്കു​ന്ന ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള യോ​ഗ്യ​താ ദൂ​രം 8.25 മീ​റ്റ​റാ​യി​രു​ന്നു. ലോം​ഗ്ജം​പി​ൽ 8.4 മീ​റ്റ​ർ തി​ക​യ്ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ശ്രീ​ശ​ങ്ക​ർ. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​മി​ഴ്നാ​ടി​ന്റെ ജെ​സ്വി​ൻ‌ ആ​ൽ​ഡ്രി​ൻ 8.42 മീ​റ്റ​ർ ചാ​ടി ദേ​ശീ​യ റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ശ്രീ​ശ​ങ്ക​റി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന (8.36 മീ​റ്റ​ർ) റി​ക്കാ​ർ​ഡാ​ണ് ജെ​സ്വി​ൻ അ​ന്ന് മ​റി​ക​ട​ന്ന​ത്.
More in Latest News :