+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ലെ വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി

ബം​ഗ​ളൂ​രു: ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക​യി​ലെ കോൺഗ്രസ് സ​ർ​ക്കാ​ർ. ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​ര
ക​ർ​ണാ​ട​ക​യി​ലെ വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി
ബം​ഗ​ളൂ​രു: ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക​യി​ലെ കോൺഗ്രസ് സ​ർ​ക്കാ​ർ. ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

2022 സെ​പ്റ്റം​ബ​ർ 21നാ​ണ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പാ​സാ​ക്കി​യ​ത്. അ​ന്ന് അ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി കോൺഗ്രസ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നി​ർ​ബ​ന്ധ​പൂ​ർ​വ്വം മ​തം മാ​റ്റു​ന്ന​ത് ത​ട​യാ​നാ​ണ് നി​യ​മം എ​ന്നാ​യി​രു​ന്നു ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ന്യാ​യീ​ക​ര​ണം. എന്നാൽ നി​യ​മം ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തെ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നത്.

ബിജെപി സർക്കാരിന്‍റെ കാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിൽ പുതിയതായി ചേർത്ത പാഠഭാഗങ്ങൾ പിൻവലിക്കാനും സിദ്ധരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സവർക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
More in Latest News :