തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ്(ഗ്രേ ലംഗുർ) ചാടിപ്പോയി. അക്രമസ്വഭാവമുള്ള മൃഗമായതിനാൽ പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെയാണ് സംഭവം.
ഈ ചടങ്ങിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങിനായി മൃഗശാല ജീവനക്കാർ തെരച്ചിൽ ആരംഭിച്ചു.