ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ നരേന്ദ്ര മോദി നരേന്ദ്ര പുടിനായി മാറുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഡൽഹിയിൽ ആം അദ്മി പാർട്ടിയുടെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ല. 2024ൽ ബിജെപി വിജയിച്ചാൽ മോദി നരേന്ദ്ര പുടിൻ ആകുമെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ഇന്ത്യക്കാർ ഇന്ത്യയെ രക്ഷിക്കാൻ തീരുമാനിച്ചാൽ രാജ്യം രക്ഷപ്പെടുമെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യതലസ്ഥാനത്തെ നിയമനാധികാരം നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെയായിരുന്നു ഡൽഹി രാംലീല മൈതാനിയിൽ എഎപിയുടെ "മഹാ റാലി'. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി എഎപി നേതാവും മന്ത്രിയുമായ ഗോപാൽ റായ്, എഎപി എംപി സഞ്ജയ് സിംഗ് എന്നിവർ റാലിയെ അഭിസംബോധന ചെയ്തു.