+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മ​ട​ങ്ങി​വ​രൂ സ​ഖാ​വേ!'; വ്യാ​ജ​രേ​ഖ കേ​സി​ൽ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് കാന്പയിനു​മാ​യി കെ​എ​സ്‌​യു

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ അ​ധ്യാ​പ​ന പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ എ​സ്എ​ഫ്ഐ നേ​താ​വ് കെ. ​വി​ദ്യ​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് കാന്പയിനു​മാ​യി കെ​എ​സ്‌​യു.മ​ഹാ​രാ​ജാ​സ് കോ
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ അ​ധ്യാ​പ​ന പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ എ​സ്എ​ഫ്ഐ നേ​താ​വ് കെ. ​വി​ദ്യ​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് കാന്പയിനു​മാ​യി കെ​എ​സ്‌​യു.

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തെ​തു​ട​ർ​ന്ന്‌ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന വി​ദ്യ​യെ നാ​ളി​തു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ടാ​ണ് കാന്പയിൻ.

ജൂ​ൺ 12 മു​ത​ൽ 15 വ​രെ കേ​ര​ള​ത്തി​ലെ എ​ല്ലാ കാ​മ്പ​സു​ക​ളി​ലും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വി​ദ്യ​യു​ടെ നോ​ട്ടീ​സ് പ​തി​പ്പി​ച്ചു കൊ​ണ്ട് പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​വാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ അ​റി​യി​ച്ചു.

ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും തു​ട​ർ​സ​മ​ര​ങ്ങ​ളു​മാ​യി കെ​എ​സ്‌യു മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ലോ​ഷ്യ​സ് അ​റി​യി​ച്ചു.
More in Latest News :