+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഷോയെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​യു​ടെ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ കേ​സ്; പ്ര​തി​ഷേ​ധ​വു​മാ​യി കെ​യു​ഡ​ബ്ല്യു​ജെ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യ്ക്കെ​തി​രെ കെ​എ​സ്‌​യു നേ​താ​വ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടിം​ഗി​നി​ട​യി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​
ആർഷോയെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​യു​ടെ പേ​രി​ൽ  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ കേ​സ്; പ്ര​തി​ഷേ​ധ​വു​മാ​യി  കെ​യു​ഡ​ബ്ല്യു​ജെ
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യ്ക്കെ​തി​രെ കെ​എ​സ്‌​യു നേ​താ​വ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടിം​ഗി​നി​ട​യി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി കേ​ര​ള യൂ​ണി​യ​ൻ ഓ​ഫ് വ​ർ​ക്കിം​ഗ് ജേ​ണ​ലി​സ്റ്റ്സ്(​കെ​യു​ഡ​ബ്യു​ജെ).

വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഏ​ഷ്യാ​നെ​റ്റ് റി​പ്പോ​ർ​ട്ട​ർ അ​ഖി​ല ന​ന്ദ​കു​മാ​റി​ന് എ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വു​മാ​ണെ​ന്ന് കെ​യു​ഡ​ബ്യു​ജെ വ്യ​ക്ത​മാ​ക്കി.

കേ​ര​ളം എ​ക്കാ​ല​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഉ​ന്ന​ത​മാ​യ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ അ​പ്പാ​ടെ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് കെ​യു​ഡ​ബ്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ ബാ​ബു​വും പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ടാ​യ ഈ ​ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ നീ​ങ്ങു​മെ​ന്നും യൂ​ണി​യ​ൻ അ​റി​യി​ച്ചു.

കെ.​വി​ദ്യ​യു​ടെ വ്യാ​ജ​രേ​ഖാ കേ​സ് മ​ഹാ​രാ​ജാ​സ് കാ​മ്പ​സി​ൽ നി​ന്ന് ത​ത്സ​മ​യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ആ​ർ​ഷോ​ക്കെ​തി​രെ കെ​എ​സ്‌​യു നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം മൂ​ല​മാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ആ​ർ​ഷോ ന​ൽ​കി​യ കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ക്കി​യ​ത്.
More in Latest News :