+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ജ്ഭൂ​ഷ​ണി​നെ​തി​രെ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ഗു​സ്തി താ​ര​ങ്ങ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കി​ല്ല: സാ​ക്ഷി മാ​ലി​ക്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ മാ​ത്ര​മേ ഗു​സ്തി താ​ര​ങ്ങ​ൾ ഏ​ഷ്യ​
ബ്രി​ജ്ഭൂ​ഷ​ണി​നെ​തി​രെ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ഗു​സ്തി താ​ര​ങ്ങ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കി​ല്ല: സാ​ക്ഷി മാ​ലി​ക്
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ മാ​ത്ര​മേ ഗു​സ്തി താ​ര​ങ്ങ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ള്ളെ​ന്ന് സാ​ക്ഷി മാ​ലി​ക്.ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ താ​നും മ​റ്റ് ഗു​സ്തി​താ​ര​ങ്ങ​ളും ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ള്ളൂ- സാ​ക്ഷി മാ​ലി​ക് പ​റ​ഞ്ഞു.

ഓ​രോ ദി​വ​സ​വും ത​ങ്ങ​ൾ എ​ത്ര​മാ​ത്രം മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ ഗു​സ്തി​താ​ര​ങ്ങ​ളി​ലൊ​രാ​ളെ പോ​ലീ​സ് ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​ന്‍റെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ത​നി​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം വി​വ​രി​ച്ചു​കാ​ട്ടാ​നാ​ണ് പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ബ്രി​ജ്ഭൂ​ഷ​ണി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ‍​യു​ന്ന​ത്. അ​ര​മ​ണി​ക്കൂ​റോ​ളം പെ​ൺ​കു​ട്ടി​യു​മാ​യി പോ​ലീ​സ് ഇ​വിടെ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.
More in Latest News :