കൊച്ചി: ആലുവ യുസി കോളജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്.
ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.