+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ "വിദ്യ' വേണ്ട; എസ്എഫ്ഐക്ക് കൈകഴുകാനാകില്ല: കെഎസ്‌യു

കൊച്ചി: വ്യാജരേഖാക്കേസ് പ്രതി കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെഎസ്‌യു. ഒരിടത്ത് വിദ്യാർഥിയും മറ്റൊരിടത്ത് അധ്യാപികയുമായി നിന്നാണ് വിദ്യ എംഫിൽ നേടിയതെന്ന് കെഎസ്‌യു സംസ്ഥാന വൈസ്
ആ
കൊച്ചി: വ്യാജരേഖാക്കേസ് പ്രതി കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെഎസ്‌യു. ഒരിടത്ത് വിദ്യാർഥിയും മറ്റൊരിടത്ത് അധ്യാപികയുമായി നിന്നാണ് വിദ്യ എംഫിൽ നേടിയതെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ മുഴുവൻ തട്ടിപ്പും നടത്തിയത്. അതിലാൽ തന്നെ എസ്എഫ്ഐക്ക് കൈകഴുകാനാകില്ലെന്നും ഷമ്മാസ് പറഞ്ഞു.

വിദ്യ പഠിച്ച കള്ളിയാണ്. എസ്എഫ്ഐ, സിപിഎം നേതാക്കളുമായി ഇപ്പോഴും വിദ്യയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവരുടെ സംരക്ഷണത്തിലാണ് വിദ്യ ഇപ്പോൾ ഉള്ളതെന്നും അതിനാലാണ് പോലീസിന് കണ്ടെത്താൻ സാധിക്കാത്തതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
More in Latest News :