+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിക്ക് ചെങ്കോൽ കൈമാറിയ മഠാധിപതിയെ പല്ലക്കിൽ ചുമക്കുന്ന ചടങ്ങിനെതിരേ പ്രതിഷേധം

ചെന്നൈ: മയിലാടുതുറയിലെ ധർമപുരം അധീനതയിലെ മഠാധിപതിയെ ഭക്തർ പല്ലക്കില്‍ ചുമന്നുകൊണ്ടുപോകുന്ന ചടങ്ങിനെതിരേ പ്രതിഷേധം. ഇടതുപാർട്ടികളും വിസികെ, ദ്രാവിഡർ കഴകം കക്ഷികളുമാണ് പട്ടണപ്രവേശ ചടങ്ങ് ഒഴിവാക്കണമെന്ന്
മോദിക്ക് ചെങ്കോൽ കൈമാറിയ മഠാധിപതിയെ പല്ലക്കിൽ ചുമക്കുന്ന ചടങ്ങിനെതിരേ പ്രതിഷേധം
ചെന്നൈ: മയിലാടുതുറയിലെ ധർമപുരം അധീനതയിലെ മഠാധിപതിയെ ഭക്തർ പല്ലക്കില്‍ ചുമന്നുകൊണ്ടുപോകുന്ന ചടങ്ങിനെതിരേ പ്രതിഷേധം. ഇടതുപാർട്ടികളും വിസികെ, ദ്രാവിഡർ കഴകം കക്ഷികളുമാണ് പട്ടണപ്രവേശ ചടങ്ങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്.

മനുഷ്യൻ മനുഷ്യനെ ചുമക്കുന്നത് അനുവദിക്കാനാകില്ലെന്നും മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ വർഷം പട്ടണപ്രവേശന ചടങ്ങ് ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. എന്നാൽ ഇതിനെതിരേ ഹൈന്ദവ സംഘടനകൾ രംഗത്തുവന്നതിന് പിന്നാലെ അനുമതി നൽകുകയും ചെയ്തു.

പട്ടണപ്രവേശന ചടങ്ങിൽ 27-ാമത് മഠാധിപതിയായ മാസിലാമണി ദേശിക ജ്ഞാനസംബന്ധ പരമാചാര്യ സ്വാമിയെയാണ് വെള്ളിപ്പല്ലക്കിൽ ചുമന്ന് ക്ഷേത്രം വലംവയ്ക്കുന്നത്. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയ പുരോഹിതന്മാരിൽ ഇദ്ദേഹവുമുണ്ടായിരുന്നു.
More in Latest News :