+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്; ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഓ​സീ​സി​ന് നാ​ല് വി​ക്ക​റ്റ് ന​ഷ്ടം

ല​ണ്ട​ൻ: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ലീ​ഡ് ഉ​യ​ർ​ത്തി ഓ​സ്ട്രേ​ലി​യ. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ഓ​സ്ട്രേ​ലി​യ​യ്ക്ക് 296 റ​ണ്‍​സി
ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്; ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഓ​സീ​സി​ന് നാ​ല് വി​ക്ക​റ്റ് ന​ഷ്ടം
ല​ണ്ട​ൻ: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ലീ​ഡ് ഉ​യ​ർ​ത്തി ഓ​സ്ട്രേ​ലി​യ. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ഓ​സ്ട്രേ​ലി​യ​യ്ക്ക് 296 റ​ണ്‍​സി​ന്‍റെ ലീ​ഡാ​യി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 123-4 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​റെ (1) ഓ​സീ​സി​ന് ന​ഷ്ട​മാ​യി. മു​ഹ​മ്മ​ദ് സി​റാ​ജി​നാ​യി​രു​ന്നു വി​ക്ക​റ്റ്. തൊ​ട്ടു​പി​ന്നാ​ലെ ഉ​സ്മാ​ൻ ഖ​വാ​ജ​യും (13) മ​ട​ങ്ങി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ സ്റ്റീ​വ് സ്മി​ത്തി​നും (34) ട്രാ​വി​സ് ഹെ​ഡി​നും (18) ഇ​ത്ത​വ​ണ പി​ഴ​ച്ചു. ജ​ഡേ​ജ​യ്ക്കാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​ക്ക​റ്റ്. 41 റ​ണ്‍​സു​മാ​യ മാ​ർ​ന​സ് ലാ​ബു​ഷെ​യ്നും ഏ​ഴ് റ​ണ്‍​സു​മാ​യി കാ​മ​റൂ​ണ്‍ ഗ്രീ​നു​മാ​ണ് ക്രീ​സി​ൽ.

ഇ​ന്ത്യ​യ്ക്കാ​യി ജ​ഡേ​ജ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് സി​റാ​ജും ഉ​മേ​ഷ് യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ് 296 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ 173 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യി​രു​ന്നു.
More in Latest News :