+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല രാ​ജ്യ​ത്തി​നു മാ​തൃ​ക: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ​യും വ
കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല രാ​ജ്യ​ത്തി​നു മാ​തൃ​ക: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ​യും വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ലൂ​ടെ​യും സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മി​ക​വി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ച​താ​യും അദ്ദേഹം പറഞ്ഞു.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

3800 കോ​ടി രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി മാ​റ്റി​വ​ച്ച​ത്. ഇ​ത്ര​യും വ​ലി​യ തു​ക സ്‌​കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ മാ​റ്റി​വ​യ്ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്‍റെ പാ​ത​യി​ലാ​യ​തോ​ടെ 10.5 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി ഇ​വി​ടേ​യ്ക്ക് എ​ത്തി​യ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :