+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദം; ആ​ര്‍​ഷോ​യു​ടെ പ​രാ​തി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ​യു​ടെ പ​രാ​തി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കുമെന്
മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദം; ആ​ര്‍​ഷോ​യു​ടെ പ​രാ​തി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും
കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ​യു​ടെ പ​രാ​തി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കുമെന്ന് കൊ​ച്ചി സിറ്റി പോലീസ് ക​മ്മീ​ഷ​ണ​ര്‍ കെ.​സേ​തു​രാ​മ​ന്‍.

ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ര്‍​ഷോ ഡി​ജി​പി​ക്ക് ഇ​മെ​യി​ല്‍ മു​ഖേ​ന പ​രാ​തി ന​ല്‍​കി​യ​ത്. എ​ഴു​താ​ത്ത പ​രീ​ക്ഷ​യ്ക്ക് ത​ന്‍റെ പേ​രി​ല്‍ മാ​ര്‍​ക്ക് ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

പരാതിയിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു.
More in Latest News :