+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​നി​ല്‍ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​നി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. നു​വാ​പ​ദ ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ദു​ര്‍​ഗ് പു​രി എ​ക്സ്പ്ര​സി​ന്‍റെ എ​സി കോ​ച്ചി​ന്(​ബി 3) അ​ടി​യ
ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​നി​ല്‍ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​നി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. നു​വാ​പ​ദ ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ദു​ര്‍​ഗ് -പു​രി എ​ക്സ്പ്ര​സി​ന്‍റെ എ​സി കോ​ച്ചി​ന്(​ബി 3) അ​ടി​യി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വം യാ​ത്ര​ക്കാ​രി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.​യാ​ത്ര​ക്കാ​ര്‍ ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. എ​ന്നാ​ല്‍ ബ്രേ​ക്ക് പാ​ഡി​ന് തീ​പി​ടി​ച്ച​താ​ണെ​ന്നും കോ​ച്ചി​ന് അ​ക​ത്തേ​ക്ക് തീ ​പ​ട​ര്‍​ന്നി​ട്ടി​ല്ലെ​ന്നും ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ല്‍​വേ അ​റി​യി​ച്ചു.ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ശേ​ഷം ട്രെ​യി​ന്‍ യാ​ത്ര പു​നഃ​രാ​രം​ഭി​ച്ചു.

അ​ടു​ത്തി​ടെ ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ 288 പേ​ര്‍ മ​രി​ച്ചി​രു​ന്നു. 1,100 ൽ അധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ബാ​ല​സോ​ര്‍ ജി​ല്ല​യി​ലെ ബ​ഹാ​നാ​ഗ ബ​സാ​ര്‍ സ്റ്റേ​ഷ​നി​ല്‍ ബം​ഗ​ളൂ​രു-​ഹൗ​റ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സും ഷാ​ലി​മ​ര്‍-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ കോ​റോ​മാ​ണ്ട​ല്‍ എ​ക്സ്പ്ര​സും ച​ര​ക്ക് തീ​വ​ണ്ടി​യു​മാ​യിരുന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
More in Latest News :