+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറു വയസുകാരിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: മാ​വേ​ലി​ക്ക​ര ന​ക്ഷ​ത്ര കൊലക്കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. നക്ഷത്രയുടെ പിതാവ് മ​ഹേ​ഷാണ് മാവേലിക്കര സബ് ജയിലിവച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴുത്തിലെയും കൈയിലേയും ഞരന്പ് മുറിക്കുകയായി
ആറു വയസുകാരിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
ആലപ്പുഴ: മാ​വേ​ലി​ക്ക​ര ന​ക്ഷ​ത്ര കൊലക്കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. നക്ഷത്രയുടെ പിതാവ് മ​ഹേ​ഷാണ് മാവേലിക്കര സബ് ജയിലിവച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴുത്തിലെയും കൈയിലേയും ഞരന്പ് മുറിക്കുകയായിരുന്നു. മുറിവ് ഗുരുതരമെന്ന് പോലീസ് പറഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​ഹേ​ഷ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തൊ​ട്ട​ടു​ത്തു മ​ഹേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ഹേ​ഷി​ന്‍റെ അ​മ്മ സു​ന​ന്ദ (62) ബ​ഹ​ളം കേ​ട്ട് ഓ​ടി​ച്ചെ​ല്ലു​മ്പോ​ൾ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ സോ​ഫ​യി​ൽ വെ​ട്ടേ​റ്റു കി​ട​ക്കു​ന്ന ന​ക്ഷ​ത്ര​യെ​യാ​ണ് ക​ണ്ട​ത്.

ബ​ഹ​ളം വ​ച്ചു​കൊ​ണ്ടു പു​റ​ത്തേ​ക്കോ​ടി​യ സു​ന​ന്ദ​യെ പി​ന്തു​ട​ർ​ന്ന മ​ഹേ​ഷ് സു​ന​ന്ദ​യെ​യും ആ​ക്ര​മി​ച്ചു. സു​ന​ന്ദ​യു​ടെ കൈ​ക്കു വെ​ട്ടേ​റ്റു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളെ ഇ​യാ​ൾ മ​ഴു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​ക്ഷ​ത്ര​യു​ടെ അ​മ്മ വി​ദ്യ മൂ​ന്നു വ​ർ​ഷം മു​ന്പ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.
More in Latest News :