+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി സം​വ​ര​ണം: പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ​യും പൊ​തു​വി
ഭി​ന്ന​ശേ​ഷി സം​വ​ര​ണം: പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും പ​രി​ശോ​ധി​ക്കും
തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ നി​വേ​ദ​ന​വും പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജി​ന് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മാ​നേ​ജ്മെ​ന്‍റുക​ളു​ടെ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ പ​രി​ശോ​ധി​ക്കും.

എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ആ​വു​മെ​ന്ന് ഇ​രു​വ​രും റി​പ്പോ​ർ​ട്ട് ന​ൽ​കും.
More in Latest News :