+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​പി​ച്ചെ​ത്തി​ സി​ഐ​യെ മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍

തൃ​ശൂ​ര്‍ : സി​ഐ​യെ ക​യ്യേ​റ്റം ചെ​യ്ത പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി​പി​ഒ ടി. ​മ​ഹേ​ഷി​നെ​യാ​ണ് ക​മ്മീ​ഷ​ണ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്
മ​ദ്യ​പി​ച്ചെ​ത്തി​ സി​ഐ​യെ മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍
തൃ​ശൂ​ര്‍ : സി​ഐ​യെ ക​യ്യേ​റ്റം ചെ​യ്ത പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി​പി​ഒ ടി. ​മ​ഹേ​ഷി​നെ​യാ​ണ് ക​മ്മീ​ഷ​ണ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സി​ഐ പ്രേ​മ​ന​ന്ദ കൃ​ഷ്ണ​നെ​യാ​ണ് ഇ​യാ​ള്‍ മ​ര്‍​ദി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്. നാ​ട്ടി​ല്‍ പോ​കാ​ന്‍ ലീ​വ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് മ​ഹേ​ഷ് സി​ഐ​യെ ക​യ്യേ​റ്റം ചെ​യ്ത​ത്.

സി​ഐ താ​മ​സി​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് മ​ദ്യ​പി​ച്ചെ​ത്തി​യ മ​ഹേ​ഷ് ബ​ഹ​ളം​വ​യ്ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ക​മ്മീ​ഷ​ണ​ര്‍ അ​വ​ധി​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് പൊ​ലീ​സു​കാ​ര​നെ​തി​രാ​യ ന​ട​പ​ടി വൈ​കി​യ​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മു​ന്‍ എ​സ്‌​കോ​ട്ട് ടീം ​അം​ഗ​മാ​ണ് സ​സ്പ​ന്‍​ഷ​നി​ലാ​യ മ​ഹേ​ഷ്. മു​ന്‍​പ് വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്ന ഇ​യാ​ള്‍ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത്.
More in Latest News :