+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല ഉ​യ​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല (എം​എ​സ്പി) വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ മ​ന്ത
ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല ഉ​യ​ർ​ത്തി
ന്യൂ​ഡ​ൽ​ഹി: ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല (എം​എ​സ്പി) വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് എം​എ​സ്പി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ആ​ദാ​യ​ക​ര​മാ​യ വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ള വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി എം​എ​സ്പി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു.

എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്രം അ​വ​കാ​ശ​പ്പെ​ട്ടു. പു​തി​യ എം​എ​സ്പി പ്ര​കാ​രം നെ​ല്ലി​ന്‍റെ ഏ​റ്റ​വും കു​റ​ഞ്ഞ താ​ങ്ങു​വി​ല ക്വി​ന്‍റ​ലി​ന് 2,040 രൂ​പ​യി​ൽ നി​ന്ന് 2,183 രൂ​പ​യാ​യി ഉ​യ​ർ​ത്തി. ചെ​റു​പ​യ​ർ പ​രി​പ്പി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

എം​എ​സ്പി ക്വി​ന്‍റ​ലി​ന് 7,755 രൂ​പ​യി​ൽ നി​ന്ന് 8,558 രൂ​പ​യാ​യി ഉ​യ​ർ​ത്തി. ക​ർ​ഷ​ക​രി​ൽ നി​ന്ന് ധാ​ന്യ​ങ്ങ​ൾ സ​ർ​ക്കാ​ർ സം​ഭ​രി​ക്കു​ന്ന നി​ര​ക്കാ​ണ് മി​നി​മം താ​ങ്ങു​വി​ല. നി​ല​വി​ൽ ഖാ​രി​ഫ്, റാ​ബി സീ​സ​ണു​ക​ളി​ലാ​യി കൃ​ഷി ചെ​യ്യു​ന്ന 23 വി​ള​ക​ൾ​ക്ക് സ​ർ​ക്കാ​ർ എം​എ​സ്പി നി​ശ്ച​യി​ക്കു​ന്നു.
More in Latest News :