+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോലിക്കായി ചെപ്പടി'വിദ്യ': വ്യാജ രേഖയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കൊച്ചി: ജോലിക്കായി മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കെ.വിദ്യക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.കേസ് അഗളി പോലീസി
ജോലിക്കായി ചെപ്പടി'വിദ്യ': വ്യാജ രേഖയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി
കൊച്ചി: ജോലിക്കായി മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കെ.വിദ്യക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസ് അഗളി പോലീസിന് കൈമാറിയേക്കും. സംഭവത്തില്‍ ഗവര്‍ണര്‍ക്കും ഡിജിപിക്കും കെഎസ്‌യു പരാതി നല്‍കിയിട്ടുണ്ട്.

മഹാരാജാസ് പൂര്‍വ വിദ്യാര്‍ഥിനിയായ വിദ്യ വ്യാജരേഖ ചമച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയതായാണ് ആരോപണം. കോളജിന്‍റെ സീലും വൈസ് പ്രിന്‍സിപ്പലിന്‍റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.

അട്ടപ്പാടി ഗവണ്‍മെന്‍റ് കോളജില്‍ അഭിമുഖത്തിന് ഹാജരായപ്പോള്‍ അവിടെ സംശയം തോന്നിയ അധികൃതര്‍ മഹാരാജാസ് കോളജ് അധികൃതരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് വന്നത്.
More in Latest News :