+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പി​ക​യു​ടെ ആ​ത്മ​ഹ​ത്യ: കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് മെ​മ്പ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി സി​പി​എം

വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ മേ​പ്പാ​ടി​യി​ല്‍ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സി​പി​എം. കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ പ​ഞ്ചാ​യ​ത്ത് അം​ഗം സു​കു​മാ​ര​
അ​ധ്യാ​പി​ക​യു​ടെ ആ​ത്മ​ഹ​ത്യ: കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് മെ​മ്പ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി സി​പി​എം
വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ മേ​പ്പാ​ടി​യി​ല്‍ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സി​പി​എം. കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ പ​ഞ്ചാ​യ​ത്ത് അം​ഗം സു​കു​മാ​ര​ന്‍റേ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പി​ക ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡി​ല്‍ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ ജ​ല​ജ കൃ​ഷ്ണ ര​ണ്ടു​ദി​വ​സം മു​ന്‍​പാ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. ജ​ല​ജ കൃ​ഷ്ണ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ സു​കു​മാ​ര​ന്‍ സ്ഥ​ല​ത്തെ​ത്തി അ​ങ്ക​ണ​വാ​ടി അ​ട​ച്ചു​പൂ​ട്ടി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ജ​ല​ജ​യെ സ​സ്പെ​ന്‍​ഡും ചെ​യ്തു. ഇ​തി​ല്‍ മ​നം നൊ​ന്താ​ണ് അ​ധ്യാ​പി​ക ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സി​പി​ഐ​എ​മ്മി​ന്‍റെ പ​രാ​തി. സു​കു​മാ​ര​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി. അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക​യും ഹെ​ല്‍​പ​റും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്തംഗം സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ അ​ധ്യാ​പി​ക​യു​ടെ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ല്‍ മേ​പ്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :