+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ല്ലാ കോ​ള​ജു​ക​ളി​ലും നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ: മ​ന്ത്രി ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ല്ലാ കോ​ള​ജു​ക​ളി​ലും നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു ക
അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ല്ലാ കോ​ള​ജു​ക​ളി​ലും നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ: മ​ന്ത്രി ബി​ന്ദു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ല്ലാ കോ​ള​ജു​ക​ളി​ലും നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ സം​ബ​ന്ധി​ച്ചു കേ​ര​ള ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ക​രി​ക്കു​ലം ഫ്രെ​യിം വ​ർ​ക്ക് ത​യാ​റാ​ക്കി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നൈ​പു​ണ്യ വി​ക​സ​ന​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു പു​തി​യ ക​രി​ക്കു​ലം ന​ൽ​കു​ന്ന​ത്.

ബി​രു​ദ ത​ല​ത്തി​ൽ മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് എ​ക്സി​റ്റ് പോ​യി​ന്‍റ് കൊ​ടു​ക്കു​ക​യും കൂ​ടു​ത​ൽ പ​ഠി​ക്കാ​നും ഗ​വേ​ഷ​ണ​ത്തി​നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലു​മാ​ണു നാ​ലു വ​ർ​ഷ ഡി​ഗ്രി കോ​ഴ്സു​കൾ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഗ​വേ​ഷ​ണാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​ന്‍റേ​ൺ​ഷി​പ് എ​ന്നി​വ​യ്ക്കാ​ണ് നാ​ലാം വ​ർ​ഷം ഊ​ന്ന​ൽ ന​ൽ​കു​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :