+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​നെ കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഹ​ര്‍​ജി ഫോ​റ​സ്റ്റ് ബെ​ഞ്ചി​ന് വി​ട്ടു; ഹ​ര്‍​ജി​ക്കാ​രി​യെ വി​മ​ര്‍​ശിച്ച് കോടതി

ചെ​ന്നൈ: അ​രി​ക്കൊ​മ്പ​നെ കേ​ര​ള​ത്തി​ന്‍റെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഫോ​റ​സ്റ്റ് ബെ​ഞ്ചി​ന് വി​ട്ടു. മ​ധു​ര ബെ​ഞ്ചി​ലെ ജ​സ്
അ​രി​ക്കൊ​മ്പ​നെ കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഹ​ര്‍​ജി ഫോ​റ​സ്റ്റ് ബെ​ഞ്ചി​ന് വി​ട്ടു; ഹ​ര്‍​ജി​ക്കാ​രി​യെ വി​മ​ര്‍​ശിച്ച് കോടതി
ചെ​ന്നൈ: അ​രി​ക്കൊ​മ്പ​നെ കേ​ര​ള​ത്തി​ന്‍റെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഫോ​റ​സ്റ്റ് ബെ​ഞ്ചി​ന് വി​ട്ടു. മ​ധു​ര ബെ​ഞ്ചി​ലെ ജ​സ്റ്റീ​സു​മാ​രാ​യ ആ​ര്‍.​സു​ബ്ര​ഹ്മ​ണ്യം, എ​ല്‍. വി​ക്ടോ​റി​യ ഗൗ​രി എ​ന്നി​വ​രു​ടേ​താ​ണ് തീ​രു​മാ​നം.

കേ​ര​ള​ത്തി​ന്‍റെ വ​നാ​തി​ര്‍​ത്തി​യി​ലേ​ക്ക് കൊ​മ്പ​നെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ലെ വ​ന​മേ​ഖ​ല​യി​ല്‍ ആ​ന​യെ തു​റ​ന്നു​വി​ട​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി റ​ബേ​ക്ക ജോ​സ​ഫാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​രി​ക്കൊ​മ്പ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ന ജീ​വി​ച്ച ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് മാ​റ്റി​യാ​ല്‍ ആ​ന അ​തി​ജീ​വി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി.

ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​ല്‍ ത​ങ്ങ​ള്‍​ക്ക് വൈ​ദ​ഗ്ധ്യ​മി​ല്ലെ​ന്ന് മ​ധു​ര ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തി​നാ​ല്‍ ഹ​ര്‍​ജി ഫോ​റ​സ്റ്റ് ബെ​ഞ്ചി​ന് വി​ടു​ക​യാ​ണെ​ന്നും കോ​ട​തി അറിയിച്ചു.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ഹ​ര്‍​ജി​ക്കാ​രി​യെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് കോടതിക്ക് പറയാനാവില്ല.

ഇ​ത് ഒ​രു പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹ​ര്‍​ജി പ്ര​ശ​സ്തി​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും കോ​ട​തി പറഞ്ഞു.
More in Latest News :