+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം; ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രൂ:​ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ര്‍ യാ​ത്രി​ക​ര്‍ ഹോ​ക്കി സ്റ്റി​ക്കു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രൂ സ്വ​ദേ​ശി​യാ​യ പ​വ​ന്‍ കു​മാ​ര്‍ നാ​യി​ക് ആ​ണ് കൊ​ല്ല​പ്പെ​
വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം; ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി
ബം​ഗ​ളൂ​രൂ:​ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ര്‍ യാ​ത്രി​ക​ര്‍ ഹോ​ക്കി സ്റ്റി​ക്കു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രൂ സ്വ​ദേ​ശി​യാ​യ പ​വ​ന്‍ കു​മാ​ര്‍ നാ​യി​ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രൂ-​മൈ​സൂ​രൂ എ​ക്‌​സ്പ്ര​സ് വേ​യി​ലെ ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ ഒ​രു സം​ഘം കാ​ര്‍ യാ​ത്രി​ക​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ടോ​ള്‍ ഗേറ്റിലൂ
ടെ വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രും കാ​ര്‍ യാ​ത്രി​ക​രും ത​മ്മി​ല്‍ രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ ത​ര്‍​ക്ക​മു​ണ്ടാ​യി.

ഇ​തി​ന് പി​ന്നാ​ലെ ടോ​ള്‍ ഗേറ്റ് ക​ട​ന്നു​പോ​യ കാ​ര്‍ യാ​ത്ര​ക്കാ​ര്‍ പ​വ​ന്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വ​രു​ന്ന​ത് വ​രെ കാ​ത്തി​രു​ന്ന​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :