+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. മേ​യി​ൽ 3.68 ല​ക്ഷം പേ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. മേ​യി​ൽ 3.68 ല​ക്ഷം പേ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്തു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. 2022 മേ​യ് അ​പേ​ക്ഷി​ച്ച് 26 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ശ​രാ​ശ​രി 11,879 ആ​യി. ക​ഴി​ഞ്ഞ മാ​സം 25ന് 12,939 ​പേ​രാ​ണ് യാ​ത്ര ചെ​യ്ത​ത്. ഇ​തും സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണ്. പ്ര​തി​ദി​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ശ​രാ​ശ​രി 80ന് ​അ​ടു​ത്തെ​ത്തി.

മേ​യി​ൽ 2337 എ​യ​ർ ട്രാ​ഫി​ക് മൂ​വ്മെ​ന്‍റു​ക​ളാ​ണ് ന​ട​ന്ന​ത്. 1.93 ല​ക്ഷം ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളും 1.75 ല​ക്ഷം വി​ദേ​ശ സ​ഞ്ചാ​രി​ക​ളും തി​രു​വ​ന​ന്ത​പു​രം വ​ഴി യാ​ത്ര ചെ​യ്തു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​തി​വാ​ര സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 117 ആ​യും ഇ​ന്ത്യ​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 151 ആ​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
More in Latest News :