+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ന​ട​പ​ടി വേ​ണം; ഗു​സ്തി​താ​ര​ങ്ങ​ള്‍ അ​മി​ത് ഷാ​യെ ക​ണ്ടു

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​കപീ​ഡ​ന​പ​രാ​തി​യി​ല്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് താ​ര​ങ്ങ​ള്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി
ബ്രി​ജ് ഭൂ​ഷ​നെ​തി​രെ  ന​ട​പ​ടി വേ​ണം; ഗു​സ്തി​താ​ര​ങ്ങ​ള്‍  അ​മി​ത് ഷാ​യെ ക​ണ്ടു
ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​കപീ​ഡ​ന​പ​രാ​തി​യി​ല്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് താ​ര​ങ്ങ​ള്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ക​ണ്ടു. ബ​ജ്രം​ഗ് പൂ​നി​യ, സാ​ക്ഷി മാ​ലി​ക് അ​ട​ക്ക​മു​ള്ള ഗു​സ്തി​താ​ര​ങ്ങ​ളാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​അ​മി​ത് ഷാ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ബ്രി​ജ് ഭൂ​ഷ​നെ അ​റ​സ്റ്റ് ചെ​യ്യാ​തെ സ​മ​ര​ത്തി​ല്‍​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് താ​ര​ങ്ങ​ള്‍ അ​മി​ത് ഷാ​യെ അ​റി​യി​ച്ചു.

ലൈം​ഗി​ക​പീ​ഡ​ന​പ​രാ​തി​യി​ല്‍ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ്രി​ജ് ഭൂ​ഷ​നെ​തി​രെ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും താ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെട്ടു. നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്ല്യ​രാ​ണെ​ന്നും താ​ര​ങ്ങ​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​ഉ​റ​പ്പ് ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം.

ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ താ​ര​ങ്ങ​ള്‍ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ല്‍ അ​മി​ത് ഷാ ​നേ​രി​ട്ട് ഇ​ട​പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന.
More in Latest News :