+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി: സൈ​ബി ജോ​സി​നെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം

കൊ​ച്ചി: ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​രി​നെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​ത്തി​ല്
ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി: സൈ​ബി ജോ​സി​നെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം
കൊ​ച്ചി: ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​രി​നെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ ഇ​ഡി​ക്ക് പ​രാ​തി ന​ല്‍​കി​യ അ​ഭി​ഭാ​ഷ​ക​നെ മൊ​ഴി ന​ല്‍​കാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ള്‍ ചൊവ്വാഴ്ച ഹാ​ജ​രാ​കു​മെ​ന്നാ​ണ് വി​വ​രം. ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ഡി സൈ​ബി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

സൈ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ത്തി​ല്‍ നി​ന്നും ഇ​ഡി വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു. സൈ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ അ​നു​ബ​ന്ധ രേ​ഖ​ക​ളും ര​ജി​സ്ട്രാ​റി​ല്‍ നി​ന്നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ ക​ക്ഷി​ക​ളി​ല്‍ നി​ന്ന് 77 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​റു​ടെ പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സ​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു സൈ​ബി​ക്കെ​തി​രെ ജ​നു​വ​രി 31നാ​ണ് കേ​സെ​ടു​ത്ത് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
More in Latest News :