+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​യാ​ൽ സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​ക്കും: ജ​സ്റ്റീ​സ് എ​ൻ. ന​ഗ​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​യാ​ൽ ഇ​ന്ത്യ​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​ക്കു​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​സ്റ്റീസ് എ​ൻ. ന​ഗ​രേ​ഷ്. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​യേ​
ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​യാ​ൽ സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​ക്കും: ജ​സ്റ്റീ​സ് എ​ൻ. ന​ഗ​രേ​ഷ്
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​യാ​ൽ ഇ​ന്ത്യ​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​ക്കു​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​സ്റ്റീസ് എ​ൻ. ന​ഗ​രേ​ഷ്. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​യേ​ഴ്സ് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​റി​ൽ സംസാരിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന​യി​ല​ല്ല വി​ശ്വാ​സം. അ​ധി​കാ​ര​ത്തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​യെ വ​രു​തി​യി​ലാ​ക്കാ​മെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​ത്. ഇ​വി​ടെ​യി​രു​ന്നു അ​ഭി​പ്രാ​യം പ​റ​യാ​നും വി​മ​ർ​ശി​ക്കാ​നു​മാ​കു​ന്ന​ത് ഇ​ങ്ങ​നെ​യൊ​രു ഭ​ര​ണ​ഘ​ട​ന​യു​ള്ള​ത് കൊ​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ക്ക​ണം. ഭ​ര​ണ​ഘ​ട​ന ന​മ്മു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​വി​ധ്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞ ന​മ്മു​ടെ രാ​ജ്യം ഒ​രൊ​റ്റ രാ​ജ്യ​മാ​യി അ​ധി​ക​കാ​ലം മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് സ്വ​ത​ന്ത്ര്യം ല​ഭി​ച്ച കാ​ല​ത്ത് ചി​ല​ർ പ്ര​വ​ചി​ച്ചി​രു​ന്നു. ഈ ​ഭ​ര​ണ​ഘ​ട​ന അ​തി​ജീ​വി​ക്കി​ല്ലെ​ന്നും അ​വ​ർ പ്ര​വ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​രം പ്ര​വ​ച​ന​ങ്ങ​ളെ​ല്ലാം തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ. ഭ​ര​ണ​ഘ​ട​ന​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന കാ​ഴ്ച സ​ന്തോ​ഷം ത​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :