ഭാഗൽപുർ: ബിഹാറിലെ ഭാഗൽപുരിൽ നിർമാണത്തിലിരുന്ന കൂറ്റൻ പാലം തകർന്നുവീണു. പാലത്തിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിനു പിറകെ ഒന്നായി തകർന്നു വീഴുകയായിരുന്നു.
1,700 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പാലമാണ് തകർന്നത്. രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ഗംഗാനദിക്ക് കുറുകെ പണിത പാലമാണിത്. കഴിഞ്ഞ ഏപ്രിലിൽ കൊടുങ്കാറ്റിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
പാലത്തിന്റെ മധ്യഭാഗമാണ് നദിയിൽ പതിച്ചിരിക്കുന്നത്. രണ്ടു വർഷം മുൻപും പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.