+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശു​പ​ത്രി​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പി​ലാ​ക്കി​കൊ​ണ്ട് പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി
ആ​ശു​പ​ത്രി​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പി​ലാ​ക്കി​കൊ​ണ്ട് പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തു ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ​ങ്ങ​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​തി​നോ​ട​കം ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നും ഊ​ര്‍​ജ സം​ര​ക്ഷ​ണ​ത്തി​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​ങ്ങ​ളാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മെ​ല്ലാം പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
More in Latest News :