+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ട്ട് ത​ണ്ണീ​ർ​ത്ത​ട​ത്തി​ൽ തീ​പി​ടി​ത്തം; 56 ആ​മ​ക​ൾ ച​ത്തു

കാ​സ​ർ​ഗോ​ഡ്: ചെ​റു​വ​ത്തൂ​രി​ലെ ത​ണ്ണീ​ർ​ത്ത​ട​ത്തി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 56 ആ​മ​ക​ൾ ച​ത്തു. പ​യ്യാ​ങ്കി​യി​ലെ അ​ഞ്ച് ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ത​ണ്ണീ​ർ​ത്ത​ട​ത്തി​ലാ​ണ് ആ​മ​ക​ളെ ച​ത്ത​നി​ല​
കാ​സ​ർ​ഗോ​ട്ട് ത​ണ്ണീ​ർ​ത്ത​ട​ത്തി​ൽ തീ​പി​ടി​ത്തം; 56 ആ​മ​ക​ൾ ച​ത്തു
കാ​സ​ർ​ഗോ​ഡ്: ചെ​റു​വ​ത്തൂ​രി​ലെ ത​ണ്ണീ​ർ​ത്ത​ട​ത്തി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 56 ആ​മ​ക​ൾ ച​ത്തു. പ​യ്യാ​ങ്കി​യി​ലെ അ​ഞ്ച് ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ത​ണ്ണീ​ർ​ത്ത​ട​ത്തി​ലാ​ണ് ആ​മ​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഈ ​പ്ര​ദേ​ശ​ത്ത് തീ ​പ​ട​ർ​ന്നു​പി​ടി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​രു​ന്നു. തീ ​ഭാ​ഗി​ക​മാ​യി അ​ണ​ഞ്ഞ ശേ​ഷം നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 34 ക​റു​ത്ത ആ​മ​ക​ളെ​യും 22 ഫ്ലാ​പ്ഷെ​ൽ ആ​മ​ക​ളെ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ​നം ആ​മ​ക​ളു​ടെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ൻ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ഒ​മ്പ​താം വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :