+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​എ കാ​ല​ത്തെ റെ​യി​ൽ​വേ മ​ന്ത്രി​മാ​ർ ദു​ര​ന്ത​മാ​യി​രു​ന്നു: പ്രതിപക്ഷത്തെ വിമർശിച്ച് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ട്രെ​യി​ൻ ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ
യു​പി​എ കാ​ല​ത്തെ റെ​യി​ൽ​വേ മ​ന്ത്രി​മാ​ർ ദു​ര​ന്ത​മാ​യി​രു​ന്നു: പ്രതിപക്ഷത്തെ വിമർശിച്ച് ബി​ജെ​പി
ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ട്രെ​യി​ൻ ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ പ​റ​ഞ്ഞു.

യു​പി​എ കാ​ല​ത്തെ റെ​യി​ൽ​വേ മ​ന്ത്രി​മാ​ർ വ​ൻ ദു​ര​ന്ത​മാ​യി​രു​ന്നു. ബി​ജെ​പി സ​ർ​ക്കാ​രാ​ണ് റെ​യി​ൽ​വെ​യി​ൽ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. ട്രാ​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പു​തു​ക്ക​ലി​നും വേ​ണ്ടി റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത് ബി​ജെ​പി സ​ർ​ക്കാ​രാ​ണെ​ന്നും മാ​ള​വ്യ പ​റ​ഞ്ഞു.

ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേരത്തേ രംഗത്തുവന്നിരുന്നു. റെ​യി​ൽ​വേ സു​ര​ക്ഷ​യി​ലു​ണ്ടാ​യ വ​ലി​യ വീ​ഴ്ച​യാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് രാ​ജി​വ​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ട​ണം. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ പ​റ്റി മോ​ദി പ​ഠി​ക്ക​ണ​മെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.
More in Latest News :