+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ന്‍ ഗ​താ​ഗ​തം വേ​ഗ​ത്തി​ല്‍ പു​നഃ​സ്ഥാ​പി​ക്കും; രം​ഗ​ത്തു​ള്ള​ത് ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ

ചെ​ന്നൈ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ ത​ട​സ​പ്പെ​ട്ട ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. രാ​
ട്രെ​യി​ന്‍ ഗ​താ​ഗ​തം വേ​ഗ​ത്തി​ല്‍ പു​നഃ​സ്ഥാ​പി​ക്കും; രം​ഗ​ത്തു​ള്ള​ത് ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ
ചെ​ന്നൈ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ ത​ട​സ​പ്പെ​ട്ട ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. രാ​ത്രി​യും പ​ക​ലു​മാ​യി ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് മ​റി​ഞ്ഞ ബോ​ഗി​ക​ള്‍ ട്രാ​ക്കി​ല്‍​നി​ന്ന് നീ​ക്കി​യി​ട്ടു​ണ്ട്. ട്രെ​യി​ൻ ഗ​താ​ഗ​തം ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ എ​ത്തി. അ​പ​ക​ട​മേ​ഖ​ല​യി​ൽ നി​ന്ന് ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യ ട്രെ​യി​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 250 പേ​രാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും ചെ​ന്നൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യാ​ത്രി​ക​രെ നോ​ർ​ക്ക മു​ഖേ​ന കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :