+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​ർ​ഥാ​ട​നം അ​വ​ന​വ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​ക​ണം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: അ​വ​ന​വ​ന്‍റെ ഉ​ള്ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​യി തീ​ർ​ഥാ​ട​ന​ത്തെ മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ങ്കി​ലേ ആ​ത്മ​വി​മ​ർ​ശ​ന​വും മാ​ന​സി​കാ​വ​ബോ​ധ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യ
തീ​ർ​ഥാ​ട​നം അ​വ​ന​വ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​ക​ണം: മു​ഖ്യ​മ​ന്ത്രി
ക​ണ്ണൂ​ർ: അ​വ​ന​വ​ന്‍റെ ഉ​ള്ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​യി തീ​ർ​ഥാ​ട​ന​ത്തെ മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ങ്കി​ലേ ആ​ത്മ​വി​മ​ർ​ശ​ന​വും മാ​ന​സി​കാ​വ​ബോ​ധ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യും സാ​ധ്യ​മാ​കൂ. അ​തി​നു​ള്ള ഉ​പാ​ധി​യാ​യി തീ​ർ​ഥാ​ട​ന​ങ്ങ​ളെ മാ​റ്റി തീ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ് ക്യാ​മ്പി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹ​ജ്ജ് തീ​ർ​ഥാ​ട​നം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​ട​ക്കെ മ​ല​ബാ​റി​ലെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​മാ​ന​ത്താ​വ​ള​മാ​ണ് ക​ണ്ണൂ​ർ. ആ​ദ്യ​ഘ​ട്ട​മാ​ണി​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടും. അ​തി​ന​നു​സ​രി​ച്ച് ഇ​വി​ടെ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.

ന്യൂ​ന​പ​ക്ഷ ക്ഷേ​മം ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പൊ​തു​വാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി സ​വി​ശേ​ഷ​മാ​യ പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.
More in Latest News :