+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് ജാ​മ്യം

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​വാ​ദി​ന് എ​റ​ണാ​കു​ളം അ​ഡി. സെ​ഷ​ന്‍​സ്
കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് ജാ​മ്യം
കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​വാ​ദി​ന് എ​റ​ണാ​കു​ളം അ​ഡി. സെ​ഷ​ന്‍​സ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു.

ഒ​ന്‍​പ​ത് മി​നി​റ്റ് മാ​ത്ര​മാ​ണ് സം​ഭ​വം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്നും ഇ​തി​നി​ട​യി​ല്‍ തൊ​ട്ട​ടു​ത്തി​രു​ന്ന പ​രാ​തി​ക്കാ​രി​യെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു.

പ​രാ​തി​ക്കാ​രി​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ 103 കെ ​ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ടാ​യ​ത് ഈ ​സം​ഭ​വ​ത്തോ​ടെ മി​ല്യ​ണാ​യി ഉ​യ​ര്‍​ന്നു. അ​തി​ന് വേ​ണ്ടി അ​ത്ത​ര​മൊ​രു സ​ന്ദ​ര്‍​ഭം ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണെ​ന്നും തൊ​ട്ട​ടു​ത്തി​രു​ന്ന പെ​ണ്‍​കു​ട്ടി പോ​ലും ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ല്ലെ​ന്നു​മാ​ണ് പ്ര​തി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ല്‍ പ്ര​തി​യെ ഇ​നി​യും ക​സ്റ്റ​ഡി​യി​ല്‍ വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

50,000 രൂ​പ​യു​ടെ ബോ​ണ്ടും ര​ണ്ടാ​ള്‍ ജാ​മ്യ​വും എ​ല്ലാ ശ​നി​യാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, പ​രാ​തി​ക്കാ​രി​യു​മാ​യി സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്, എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പോ​ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം.
More in Latest News :