+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​റി​ന്‍റെ ക​ണ്ണാ​ടി ത​ട്ടി സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു; ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ട് വ​യ​സു​കാ​ര​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. പൂ​ന്തോ​പ്പ് വൈ​ക്ക​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ജോ​ര്‍​
കാ​റി​ന്‍റെ ക​ണ്ണാ​ടി ത​ട്ടി സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു; ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
ആ​ല​പ്പു​ഴ: മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ട് വ​യ​സു​കാ​ര​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. പൂ​ന്തോ​പ്പ് വൈ​ക്ക​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ജോ​ര്‍​ജ് ദേ​വ​സ്യ- അ​നീ​ഷ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ന്‍ ആ​ദം ജോ​ര്‍​ജ് ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാഴ്ച ഉ​ച്ച​യോ​ടെ ബൈ​പാ​സി​ല്‍ കു​തി​ര​പ്പ​ന്തി റോ​ഡി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്‍റെ ഇ​ട​തു​വ​ശംകൂ​ടി വേ​ഗത്തിൽ വ​ന്ന കാ​റി​ന്‍റെ ക​ണ്ണാ​ടി ത​ട്ടി സ്‌​കൂ​ട്ട​ര്‍ മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

പ​നി ബാ​ധി​ച്ച മ​ക​നെ ഡോ​ക്ട​റെ കാ​ണി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം. അ​നീ​ഷ​യു​ടെ മ​ടി​യി​ല്‍ ഇ​രു​ന്ന കു​ട്ടി തെ​റി​ച്ച് ത​ല​യി​ടി​ച്ച് റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു​ശേ​ഷം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ആ​യി​രു​ന്ന ആ​ദം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​രിച്ചു.

അ​പ​ക​ട​ത്തി​ല്‍ ഇ​ട​ത് കൈ ​ഒ​ടി​ഞ്ഞ ജോ​ര്‍​ജും പ​രി​ക്കു​ക​ളോ​ടെ അ​നീ​ഷ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​നിട​യാ​ക്കി​യ കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :