+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ല​വി​ട്ട് വി​ല​ക്ക​യ​റ്റം; പാ​ക്കി​സ്ഥാ​നി​ൽ പ​ണ​പ്പെ​രു​പ്പം 37.97 ശ​ത​മാ​നം

ഇ​സ്‌​ലാ​മാ​ബാ​ദ്: സാ​ന്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​നി​ൽ വി​ല​ക്ക​യ​റ്റം റി​ക്കാ​ർ​ഡി​ട്ടു. മേ​യി​ലെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം 37.97 ശ​ത​മാ​ന​മാ​ണ്. മ​ദ്യ​ത്തി​നും പു​ക​യി​ല ഉ​ത്പ​ന
നി​ല​വി​ട്ട് വി​ല​ക്ക​യ​റ്റം; പാ​ക്കി​സ്ഥാ​നി​ൽ പ​ണ​പ്പെ​രു​പ്പം 37.97 ശ​ത​മാ​നം
ഇ​സ്‌​ലാ​മാ​ബാ​ദ്: സാ​ന്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​നി​ൽ വി​ല​ക്ക​യ​റ്റം റി​ക്കാ​ർ​ഡി​ട്ടു. മേ​യി​ലെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം 37.97 ശ​ത​മാ​ന​മാ​ണ്. മ​ദ്യ​ത്തി​നും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും 123.96 ശ​ത​മാ​നം വി​ല​യാ​ണു ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വി​ല വ​ർ​ധി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ്, തേ​യി​ല, ഗോ​ത​ന്പ്, മു​ട്ട, അ​രി എ​ന്നി​വ​യ്ക്കാ​ണ് ഏ​റ്റ​വും വി​ല​ക്കൂ​ടു​ത​ൽ. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, ഇ​ന്ധ​നം, സോ​പ്പ് മു​ത​ല​യാ​വ​യു​ടെ വി​ല​യും വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തി​മു​ന്പ് പാ​ക്കി​സ്ഥാ​നി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​നി​ര​ക്ക് ഏ​പ്രി​ൽ​മാ​സ​ത്തെ 36.4 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ മു​ത​ൽ ഈ ​വ​ർ​ഷം മേ​യ് വ​രെ​യു​ള്ള 11 മാ​സ​ത്തെ ശ​രാ​ശ​രി പ​ണ​പ്പെ​രു​പ്പം 29.16 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 11.29 ശ​ത​മാ​ന​മാ​യി​രു​ന്നു.
More in Latest News :