+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും; ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ യോ​ഗം ഇ​ന്ന്

ബം​ഗ​ളൂ​രു: സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്നു ചേ​രും. കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ൽ​കി​യ അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​ന്ന് സ​ഭ​യി​ൽ പാ​സാ​ക്കും. ആ​ദ്യ മ​ന്ത്രി​സ
അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും; ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ യോ​ഗം ഇ​ന്ന്
ബം​ഗ​ളൂ​രു: സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്നു ചേ​രും. കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ൽ​കി​യ അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​ന്ന് സ​ഭ​യി​ൽ പാ​സാ​ക്കും. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ ഇ​ത് ന​ട​പ്പാ​ക്കാ​നു​ള്ള നി​ർ​ദേ​ശം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

ഗൃ​ഹ​നാ​ഥ​മാ​രാ​യ സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ, എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 200 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി, ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ലെ ഓ​രോ അം​ഗ​ങ്ങ​ൾ​ക്കും പ​ത്ത് കി​ലോ അ​രി, തൊ​ഴി​ൽ​ര​ഹി​ത​രാ​യ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ്ര​തി​മാ​സം 3000 രൂ​പ, ഡി​പ്ലോ​മ​ക്കാ​ർ​ക്ക് പ്ര​തി​മാ​സം 1500 രൂ​പ, സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സി​ൽ സൗ​ജ​ന്യ യാ​ത്ര എ​ന്നി​വ​യാ​യി​രു​ന്നു അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ.

ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ ഇ​ത് ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യും ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. മ​റ്റ് ചി​ല ജ​ന​പ്രി​യ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.
More in Latest News :