+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ല​ബ​സ് പ​രി​ഷ്ക​ര​ണം: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​യും ആ​വ​ർ​ത്ത​ന പ​ട്ടി​ക​യും പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: പ​ത്താം ക്ലാ​സ് എ​ൻ​സി​ആ​ർ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വെ​ല്ലു​വി​ളി, ആ​വ​ർ​ത്ത​ന പ​ട്ടി​ക (പീ​രി​യോ​ഡി​ക് ടേ​ബി​ൾ) ഉ​ൾ​പെ​ടെ​യു​ള്ള പാ
സി​ല​ബ​സ് പ​രി​ഷ്ക​ര​ണം: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​യും ആ​വ​ർ​ത്ത​ന പ​ട്ടി​ക​യും പു​റ​ത്ത്
ന്യൂ​ഡ​ൽ​ഹി: പ​ത്താം ക്ലാ​സ് എ​ൻ​സി​ആ​ർ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വെ​ല്ലു​വി​ളി, ആ​വ​ർ​ത്ത​ന പ​ട്ടി​ക (പീ​രി​യോ​ഡി​ക് ടേ​ബി​ൾ) ഉ​ൾ​പെ​ടെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ പു​റ​ത്ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

പ​ത്താം ക്ലാ​സ് എ​ൻ​സി​ആ​ർ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര പു​സ്ത​ക​ത്തി​ലെ പീ​രി​യോ​ഡി​ക് ക്ലാ​സി​ഫി​ക്കേ​ഷ​ൻ ഓ​ഫ് എ​ല​മെ​ന്‍റ്സ്, സോ​ഴ്സ​സ് ഓ​ഫ് എ​ന​ർ​ജി, സ​സ്റ്റ​യി​ന​ബി​ൾ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് നാ​ച്ചു​റ​ൽ റി​സോ​ഴ്സ​സ് എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ളും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പു​സ്ത​ക​ത്തി​ൽ നി​ന്നും പോ​പ്പു​ല​ർ സ്ട്ര​ഗി​ൾ​സ് ആ​ൻ​ഡ് മൂ​വ്മെ​ന്‍റ്സ്, പൊ​ളി​റ്റി​ക്ക​ൽ പാ​ർ​ട്ടീ​സ്, ച​ല​ഞ്ച​സ് ടു ​ഡെ​മോ​ക്ര​സി എ​ന്നി​ങ്ങ​നെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളു​മാ​ണ് നീ​ക്കി​യ​ത്.

എ​ൻ​സി​ആ​ർ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നും മു​ഗ​ൾ ച​രി​ത്രം, പ​രി​ണാ​മ സി​ദ്ധാ​ന്തം തു​ട​ങ്ങി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ എ​ൻ​സി​ആ​ർ​ടി​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. സ്വാ​ത​ന്ത്യാ​നാ​ന്ത​ര ഇ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​പ്ര​മാ​ദി​ത്വ​ത്തെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ഇ​റാ ഓ​ഫ് വ​ണ്‍ പാ​ർ​ട്ടി ഡൊ​മി​ന​ൻ​സ് ഉ​ൾ​പെ​ടെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ എ​ൻ​സി​ആ​ർ​ടി നീ​ക്കം ചെ​യ്തി​രു​ന്നു.

ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​ത്യ​യ ശാ​സ്ത്ര​ങ്ങ​ൾ​ക്ക് ഇ​ണ​ങ്ങാ​ത്ത പാ​ഠ​ഭാ​ഗ​ങ്ങ​ളാ​ണ് എ​ൻ​സി​ആ​ർ​ടി യ​ഥേ​ഷ്ടം പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ജ​യ്റാം ര​മേ​ശ് ഉ​ൾ​പെ​ടെ​യു​ള്ള മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വി​മ​ർ​ശി​ച്ചി​രു​ന്നു.
More in Latest News :