+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​തീ​ഷ് വി​ളി​ച്ച പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വി​ളി​ച്ച പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​റ്റ്ന​യി​ൽ ജൂ​ൺ 12 ന് ​ന​ട​ക്കു​ന്ന ബി​ജെ​പി വി​രു​ദ്
നി​തീ​ഷ് വി​ളി​ച്ച പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വി​ളി​ച്ച പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​റ്റ്ന​യി​ൽ ജൂ​ൺ 12 ന് ​ന​ട​ക്കു​ന്ന ബി​ജെ​പി വി​രു​ദ്ധ പാ​ർ​ട്ടി​ക​ളു​ടെ നി​ർ​ണാ​യ​ക യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് ജ​യ​റാം ര​മേ​ശ് അ​റി​യി​ച്ചു. നി​തീ​ഷ് കു​മാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ ക​ഴി​ഞ്ഞ ആ​ഴ്ച സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ത്തു​ചേ​രു​ന്ന​ത്. കോ​ൺ​ഗ്ര സി​നെ കൂ​ടാ​തെ സ​മാ​ന​മ​ന​സ്ക​രാ​യ 18 പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തൊ​രു മു​ന്നൊ​രു​ക്ക യോ​ഗ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ പ്ര​ധാ​ന യോ​ഗം പി​ന്നാ​ലെ ന​ട​ക്കു​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു.

നി​തീ​ഷ്കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണു യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ളെ​യും നി​തീ​ഷ്കു​മാ​ർ നേ​രി​ൽ​ക്ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷം ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​ചേ​രു​ന്ന​ത്.
More in Latest News :