+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

ക​ണ്ണൂ​ര്‍: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. മു​മ്പ് സ്റ്റേ​ഷ​ന് സ​മീ​പം തീ​യി​ട്ട ആ​ളാ​ണ് പി​ടി​യി​ലാ​യ​ത്
ക​ണ്ണൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍
ക​ണ്ണൂ​ര്‍: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. മു​മ്പ് സ്റ്റേ​ഷ​ന് സ​മീ​പം തീ​യി​ട്ട ആ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ടൗൺ പോലീസാണ് ഇയാളെ ക​സ്റ്റ​ഡി​യി​ലെടുത്തത്.

ഇ​യാ​ളെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ബു​ധ​നാ​ഴ്ച ട്രെ​യി​നി​ന് തീ​പി​ടി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് ബി​പി​സി​എ​ലി​ന്‍റെ ഇ​ന്ധ​ന​സം​ഭ​ര​ണ ടാ​ങ്കി​ന് സ​മീ​പം ഇ​യാ​ളെ ക​ണ്ട​താ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് കാ​നു​മാ​യി ഒ​രാ​ള്‍ ട്രെ​യി​നി​ലേ​ക്ക് എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ട​തും ഇ​യാ​ളെ ത​ന്നെ​യാ​ണെ​ന്നാ​ണ് സൂ​ച​ന.

എ​ല​ത്തൂ​രി​ല്‍ ഷാ​റൂ​ഖ് സെ​യ്ഫി ആ​ക്ര​മ​ണം ന​ട​ത്തി​യ അ​തേ ട്രെ​യി​നി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ജ​ന​റ​ല്‍ കോ​ച്ചി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കോ​ച്ച് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
More in Latest News :